കോഴിക്കോട്: കൊവിഡ് പിടിമുറുക്കുമ്പോൾ ജില്ലയിൽ ഇന്നലെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 184 ആയി. ഇന്നലെ നാല് പേർ രോഗ മുക്തരായി. ആകെ രോഗമുക്തർ 80ഉം ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്ന് പേർ വിദേശത്ത് നിന്നും (കുവൈറ്റ്-2, സൗദി-1) മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും (ബംഗളൂരു -2, മുംബയ്-1) വന്നവരാണ്.
നന്മണ്ട സ്വദേശികളായ രണ്ട് പേർ ജൂൺ 17 നാണ് ബംഗളൂരിൽ നിന്ന് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥരീകരിച്ചത്. 17 ന് കുവൈറ്റിൽ നിന്നു കരിപ്പൂരിലെത്തിയ കിഴക്കോത്ത് സ്വദേശിയെ (29) രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.
ജൂൺ 15 ന് കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ കടലുണ്ടി സ്വദേശി (29) സർക്കാർ വാഹനത്തിൽ കോഴിക്കോട്ടെത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 17 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ പോസിറ്റീവായി. നന്മണ്ട സ്വദേശിനി (22) 17 നാണ് മുംബയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. മെഡിക്കൽ കോളേജിലെ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. തുടർന്ന് എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. ജൂൺ 11 ന് സൗദിയിൽ നിന്ന് കണ്ണൂരിലെത്തിയ രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി (57) വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 16 ന് രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ പോസിറ്റീവായി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എയർഇന്ത്യ ജീവനക്കാരി (24), എഫ്.എൽ.ടി.സിയിലുണ്ടായിരുന്ന പേരാമ്പ്ര സ്വദേശി (22), ചേളന്നൂർ സ്വദേശി (31), മെഡിക്കല്‍ കോളേജിലായിരുന്ന ചേളന്നൂര്‍ സ്വദേശി (56) എന്നിവരാണ് രോഗമുക്തരായത്.
ജില്ലയിലെ പുതിയ കണക്കുകൾ