വടകര: സ്കൂൾ വിദ്യാഭ്യാസവും ഓൺലൈനായതോടെ പുതു തലമുറക്ക് പുസ്തകങ്ങളുമായുള്ള ബന്ധം ഇല്ലാതായെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. വായനാ ദിനത്തോടനുബന്ധിച്ച് മഹിളാ കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്തിന് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലാസുകൾ തുടങ്ങിയിട്ടും പാഠ പുസ്തകങ്ങൾ വിതരണം ചെയ്യാൻ കഴിയാത്ത വിദ്യാഭ്യാസ വകുപ്പും സർക്കാരും സമ്പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. വൃന്ദ അദ്ധ്യക്ഷത വഹിച്ചു. ഐ. മൂസ, ശശിധരൻ കരിമ്പനപ്പാലം, പി.കെ. പുഷ്പവല്ലി, ഷെഹനാസ് മാക്കൂൽ, കെ. ഷീന തുടങ്ങിയവർ സംസാരിച്ചു.