img202006

തിരുവമ്പാടി: രാഹുൽ ഗാന്ധി എം.പിയുടെ ജന്മദിനം കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്നേഹാലയം അഗതി മന്ദിരത്തിൽ ശുചീകരണവും ഭക്ഷണ വിതരണവും നടത്തി. ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ബോസ് ജേക്കബ്, ഹനീഫ ആച്ചപ്പറമ്പിൽ, ബിജു വർഗ്ഗീസ്, മറിയാമ്മ ബാബു, രതീഷ് ആന്റണി, രാമചന്ദ്രൻ കരിമ്പിൽ, ഫ്രജി ചമ്പക്കുളം, ജോമോൻ എന്നിവർ പങ്കെടുത്തു. മുത്തപ്പൻ പുഴയിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി കൊന്നക്കലിന്റെ നേതൃത്വത്തിൽ ആരോഗ്യ സബ് സെന്റർ ശുചീകരിച്ചു. പുല്ലുരാംപാറ അങ്ങാടിയിൽ ടി.ജെ കുര്യാച്ചന്റെ നേതൃത്വത്തിൽ ലൈബ്രറി പരിസരം ശുചീകരിച്ചു. അത്തിപ്പാറയിൽ വേലായുധൻ തുമ്പക്കോടിന്റെ നേതൃത്വത്തിൽ റോഡ് ശുചീകരിച്ചു. പുന്നക്കൽ വാർഡ് കമ്മിറ്റി പുന്നക്കൽ നാഷണൽ ലൈബ്രറിയും പരിസരവും പഞ്ചായത്ത് അംഗം റോബർട്ട് നെല്ലിക്കതെരുവിലിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ജോർജ്ജ് കുര്യൻ ആലപ്പാട്ട്, കെ.ജെ ജോർജ്ജ്, ബെന്നി അറക്കൽ, ജിതിൻ പല്ലാട്ട്, സണ്ണി തേക്കുംകാട്ടിൽ, മാത്യൂ അമ്പാട്ട്, ലിസി സണ്ണി, ലിബിൻ തുറുവേലിൽ എന്നിവർ പങ്കെടുത്തു.