വടകര: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളെ വഞ്ചിക്കുന്നതായി ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തുന്ന പ്രതിപക്ഷ നേതാവിന് ഐക്യദാർഢ്യവുമായി അനുഭാവ സംഗമം. യു.ഡി.എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംഗമം കെ.പി.സി.സി നിർവാഹക സമിതിയംഗം ഐ. മൂസ ഉദ്ഘാടനം ചെയ്തു. പുറന്തോടത്ത് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എം.സി വടകര, എൻ.പി അബ്ദുള്ള ഹാജി, ശശിധരൻ കരിമ്പനപ്പാലം, ഒ.കെ കുഞ്ഞബ്ദുള്ള, കളത്തിൽ പീതാംബരൻ, ബാബു ഒഞ്ചിയം, പി.എം മുസ്തഫ, ഷംസുദ്ദീൻ കൈനാട്ടി, പി.എസ് രഞ്ജിത്ത് കുമാർ, ആസിഫ് കുന്നത്ത്, സതീശൻ കുരിയാടി, നല്ലാത്ത് രാഘവൻ, ടി.ഐ നാസർ തുടങ്ങിയവർ സംസാരിച്ചു.