ബേപ്പൂർ: ബി.ഡി.ജെ.എസ് സൗത്ത് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ചിരാതുകൾ കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അയനിക്കാട്ട് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ കരിപ്പാലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് പത്മകുമാർ, ജി.ബി.ഡി.എം.എസ് ജില്ലാ സെക്രട്ടറി രഗിഷ മനോജ് വയൽവാരം, സരേഷ് കുമാർ എന്നിവർ സംസാരിച്ചു. പുഴക്കൽ സത്യൻ നന്ദി പറഞ്ഞു.