കുറ്റ്യാടി: കൊവിഡ് അടച്ചുപൂട്ടലിനെ അതിജീവിക്കാൻ സാനിറ്റൈസർ പ്രസിംഗ് മെഷീൻ നിർമ്മിച്ച് ബസ് കണ്ടക്ടർ. മൊകേരി സ്വദേശിയായ രബിജേഷാണ് എളുപ്പത്തിൽ സുരക്ഷിതമായി സാനിറ്റൈസർ ഉപയോഗിക്കാൻ കഴിയുന്ന യന്ത്രം വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്. കാലുകൊണ്ട് അമർത്തിയാൽ കൈകളിൽ സാനിറ്റൈസർ വീഴുന്ന യന്ത്രം ഷോപ്പുകൾ, മാളുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം നല്ലൊരു കൊവിഡ് പ്രതിരോധ ഉപകരണം കൂടിയാണെെന്ന് രബിജേഷ് പറയുന്നു. വർഷങ്ങളായി ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന രബിജേഷ് ബസ്സുകളുടെ ഓട്ടം നിർത്തി ജീവിതം വഴിമുട്ടിയപ്പോഴാണ് പുതുയൊരു തൊഴിൽതേടി ഇറങ്ങിയത്. മൊകേരി 'സൂര്യ കെയിജിന്റെ ' സഹായത്തോടെ നിർമ്മിച്ച കൊവിഡ് പ്രതിരോധ യന്ത്രം കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സൗജന്യമായി നൽകി. സി.ഐ.അരുൺ ദാസ് ഏറ്റുവാങ്ങി.