ബാലുശ്ശേരി: ബഹുജൻ യൂത്ത് മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ജിത്തു ഭാസ്കരനെ മർദ്ദിച്ചതിലും ജാതീയമായി അധിക്ഷേപിച്ചതിലും പ്രതിഷേധിച്ച് ബഹുജൻ യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സി.ഐ. ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് അഖിൽജിത്ത് കല്ലറ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. മിഥുൻ ബാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിഷ് ബാലുശ്ശേരി, സംസ്ഥാന ട്രഷറർ ഇ. അരുൺദേവ്, കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. അഞ്ജു മാത്യു, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അക്ഷയ് അശോക്, ബി.എസ്.പി ജില്ലാ കമ്മിറ്റി അംഗം കെ.ടി. വാസു, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ലബീബ്, ക്യു വെർ ആക്ടിവിസ്റ്റ് നസീമ, അശ്വിൻ ഭീം നാഥ്, പ്രജിൻ ആവള എന്നിവർ സംസാരിച്ചു.