img202006
ആവാസ് വിദ്യാർത്ഥി വേദി സംഘടിപ്പിച്ച അമ്മ വായനയിൽ നിന്ന്

തിരുവമ്പാടി: വായനാ ദിനം വ്യത്യസ്തമാക്കാൻ സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടിയുടെ വിദ്യാർത്ഥി വേദി "അമ്മ വായന" സംഘടിപ്പിച്ചു. മുത്തശ്ശിമാരിൽ നിന്ന് വായനയുടെ മധുരം ആസ്വദിക്കാനാണ് വിദ്യാർത്ഥി വേദി അവസരമൊരുക്കിയത്. തട്ടേക്കാട്ടില്ലത്ത് ഉമാദേവി അന്തർജ്ജനം,വിമല അന്തർജ്ജനം, പ്രണവം മാധവിയമ്മ തുടങ്ങിയവർ കുട്ടികൾക്ക് വായനയുടെ മധുരം പകർന്നു നൽകി. വിദ്യാർത്ഥികളായ ശിൽപ്പ സുന്ദർ, അരുൺ ഉണ്ണികൃഷ്ണൻ, ടി.അഞ്ചിത, ടി.അൻവിത, അർച്ചന ആനന്ദ്, എം.ആർദ്ര, കെ.വൃന്ദ, അർജ്ജുൻ ആനന്ദ്, ഉണ്ണിമായ എന്നിവർ പങ്കെടുത്തു.