news

കുറ്റ്യാടി: കെ.എസ്.ഇ.ബിയിലെ ഒഴിവുകൾ നികത്താൻ ആവശ്യപ്പെട്ട് കെ.ഇ.ഇ.സി (ഐ.എൻ.ടി.യു.സി) നാദാപുരം ഡിവിഷൻ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ഡിവിഷൻ ഓഫീസിനു മുന്നിലെ പ്രതിഷേധം കെ.പി.സി.സി അംഗം വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊവിഡ് കാലത്ത് ജീവൻ പണയപ്പെടുത്തി ജോലി ചെയ്ത ജീവനക്കാർക്ക് പാരിതോഷികം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രമോഷൻ നൽകി ഒഴിവ് നികത്തണമെന്നും പിൻവാതിൽ നിയമനം പിൻവലിക്കണമെന്നും ഓൺലൈൻ വഴിയുള്ള ജനറൽ ട്രാൻസ്‌ഫർ കുറ്റമറ്റതാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, മുഹമ്മദലി ഷൈജു, അഷറഫ്, ജോയി എന്നിവർ സംസാരിച്ചു.