news

പേരാമ്പ്ര: കൊവിഡിന്റെ മറവിലുള്ള പകൽകൊള്ള അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം സമിതി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ. ഹരിദാസ്, എ. ബാലചന്ദ്രൻ, കെ. വത്സരാജ്, കെ.ഇ. സേതുമാധവൻ, രജീഷ് കണ്ടോത്ത്, കെ.എം. ഷിബി, കെ.കെ. സനോജൻ എന്നിവർ സംസാരിച്ചു. ഇ.കെ. സുബീഷ്, രവി പാലേരി, അശോകൻ ചെമ്പോട്ടീസ് എന്നിവർ നേതൃത്വം നൽകി.