news
ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ടി.വി നൽകുന്നു

പേരാമ്പ്ര: കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് 2006 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ടി.വി യും ഡിഷ്‌കണക്ഷനും നൽകി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസൻ കുട്ടി, ഗീത.വി.എം, യൂസഫ് കളരിക്കൽ, വാർഡ് മെമ്പർ ഇ.വി. മധു എന്നിവർ ഏറ്റുവാങ്ങി.