photo

ബാലുശ്ശേരി: പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പനങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടോളി ബസാറിൽ നിന്നും ബാലുശ്ശേരി മുക്കിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലേക്ക് സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിമന്യു അമരാപുരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇസ്മയിൽ രാരോത്ത്, പി.കെ. രംഗീഷ് കുമാർ, ആർ.സി. സിജു, അസീസ് എൻ.കെ, സുഹൈർ പി.വി, ആസിഫ് കെ, റിയാസ് കെ.കെ തുടങ്ങിയവർ സംസാരിച്ചു.