പേരാമ്പ്ര: ആരോഗ്യ മന്ത്രിയ്‌ക്കെതിരായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പരാമർശം തരം താണതാണെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ പറഞ്ഞു. ലോകം മുഴുവൻ കേരളത്തിലെ ആരോഗ്യരംഗത്തെയും നേതൃത്വം നൽകുന്ന മന്ത്രിയെയും പ്രകീർത്തിക്കുമ്പോൾ അപമാനിക്കാതിരിക്കാനുള്ള സൻമനസെങ്കിലും മുല്ലപ്പള്ളിക്ക് ഉണ്ടാകണമെന്ന് ലോഹ്യ പ്രസ്ഥാവനയിൽ പറഞ്ഞു.