ഓൺ ലൈൻ പഠനകേന്ദ്രം ബ്ലോക്ക് പ്രോഗ്രാം കൊഡിനേറ്റർ വി.പി നിത ടീച്ചർ ഉൽഘാടനംചെയ്യുന്നു.
പേരാമ്പ്ര: കല്പത്തൂർ ജനകീയ വായനശാലയിലെ ഓൺലൈൻ പഠന കേന്ദ്രത്തിന് പേരാമ്പ്ര ബി.ആർ.സി നൽകിയ ടി.വി ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.പി. നിത ഉദ്ഘാടനം ചെയ്തു. പി. കണാരൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സച്ചിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.