കോഴിക്കോട് : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാർത്ഥികൾക്കായി വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സൗജന്യമായി ടി വി നൽകി. വേദവ്യാസ ട്രസ്റ്റ് ട്രഷറർ ഡോ. അർജുൻ കൊറാത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തിൽ അദ്ധ്യക്ഷ്യത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ചന്ദ്രദാസ്, വാർഡ് മെമ്പർ മജീദ്, പഞ്ചായത്ത് സെക്രട്ടറി ഷാമിൽ എന്നിവർ സംസാരിച്ചു.
നിർധന വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കുക എന്ന ട്രസ്റ്റിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കോളർഷിപ്പും പഠനോപകരണങ്ങളും നൽകുന്നത്.