കോഴിക്കോട്: പ്രവാസികൾക്ക് തിരുച്ചുവരുന്നതിന് സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് 'പ്രവാസിപ്പട" എന്ന പേരിൽ മൂന്നാംഘട്ടസമരം സംഘടിപ്പിക്കുമെന്ന് പ്രവാസി ലീഗ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24 ന് രാവിലെ 11ന് സെക്രട്ടേറയറ്റിനും കളക്ടറേറ്റുകൾക്കും മുന്നിലും മണ്ഡലം, താലൂക്ക് കേന്ദ്രങ്ങളിലും നഗര കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി എന്നിവർ പങ്കെടുത്തു.