കോഴിക്കോട്: ഡീസൽ വില വർദ്ധനയ്ക്കെതിരെ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 23ന് രാവിലെ 11ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ഹെഡ്പോസ്റ്ര് ഓഫീസിന് മുന്നിലും സമരം നടക്കും. ബസ്‌ സ്റ്റാൻഡുകളിലും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും ലോക്ക്ഡൗൺ നിബന്ധന പാലിച്ച് പ്രതിഷേധം നടത്തും. ഹംസ ഏരിക്കുന്നേൽ, എ. അബ്ദുൾ നാസർ, എം. തുളസിദാസ്, എം.കെ.പി. മുഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.