petrol-price

കോഴിക്കോട്: ഇന്ധനവില വർദ്ധനവിനെതിരെ സി.പി.ഐ ആഹ്വാനം ചെയ്ത ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. ടി.കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.വിജയൻ എം.എൽ.എ ഇരിങ്ങണ്ണൂരിലും, എം. നാരായണൻ കൊയിലാണ്ടിയിലും, ആർ. ശശി മുയിപ്പോത്തും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. രാജൻ എടച്ചേരി കച്ചേരിയിലും ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. നാസർ കോഴിക്കോട് പാളയത്തും, കെ.കെ. ബാലൻ മേപ്പയൂരിലും, രജീന്ദ്രൻ കപ്പള്ളി എടച്ചേരിയിലും, പി. ഗവാസ് കല്ലാച്ചിയിലും, പി.കെ. കണ്ണൻ ഓമശ്ശേരിയിസും, കെ.ജി. പങ്കജാക്ഷൻ മാവൂരിലും, പി. സുരേഷ്ബാബൂ അരൂരിലും, സോമൻ മുതുവന ഏറാമലയിലും ഉദ്ഘാടനം ചെയ്തു. കടലുണ്ടിയിലെ പ്രതിഷേധം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങാട്ട് ഉദ്ഘാടനം ചെയ്തു.