കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ വായനാപക്ഷാചരണ പരിപാടി സാഹിത്യകാരൻ സതീഷ് കെ. സതീഷ് ഉദ്ഘാടനം ചെയ്തു. സതീഷ് കെ. സതീഷ് വായനശാലക്ക് സംഭാവനയായി നൽകിയ പുസ്തകങ്ങൾ വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ ഏറ്റുവാങ്ങി. ഇ.പി. ദീപ്തി പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശൈലേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എൻ. ദിനേശൻ നന്ദിയും പറഞ്ഞു.