കുറ്റ്യാടി: വൈദ്യുതി ചാർജ് വർദ്ധനയ്‌ക്കെതിരെ വ്യാപാരി വ്യവസായി സമിതി കുറ്റ്യാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ഒ.വി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.ജി. ഗഫൂർ, ട്രഷറർ ടി. നവാസ്, വൈസ് പ്രസിഡന്റുമാരായ എ.എസ്. അബ്ബാസ്, ജമാൽ പൊതുകുനി, സെക്രട്ടറിമാരായ രാജൻ വില്ല്യപ്പള്ളി, പ്രമോദ് കുമാർ മയൂര, സമീർ പൂവ്വത്തിങ്കൽ, യൂത്ത് വിംഗ് പ്രസിഡന്റ് എ.കെ. ഷംസീർ, സാജി സഫ, വി.പി. സന്തോഷ്, ടി.പി. ഫൈസൽ, സമീർ വെജിറ്റബിൾ, അസീസ് പുഞ്ചങ്കണ്ടി, ശോഭിക വെഡിംഗ് സെന്റർ എം.ഡി. ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു.