ചേളന്നൂർ: സാക്ഷരതാ മിഷൻ ഗുഡ്‌ലക്ക് തുടർവിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വായനദിന പരിപാടി സംഘടിപ്പിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല തുല്യതാ ഇൻസ്റ്റക്ടർ കെ.എം. ബിന്ദുവിന് സാക്ഷരതാ പാഠപുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. വിജയൻ അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.സി. ലീല വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ചെട്ട്യാങ്കണ്ടി, ഗൗരി പുതിയോത്ത്, വി. ജിതേന്ദ്രനാഥ്, ഷീന ചെറുവത്ത്, ഷീന കണ്ണങ്കണ്ടി, പ്രേരക് ശശികുമാർ ചേളന്നൂർ എന്നിവർ പ്രസംഗിച്ചു.