cpi

പേരാമ്പ്ര: ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സി.പി.ഐ 'പ്രതിഷേധ ദിനം" സംഘടിപ്പിച്ചു. പേരാമ്പ്ര ടൗണിൽ നടന്ന പ്രതിഷേധം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി. ശിവദാസൻ, ഭരത് രാജ്, തിരുവോത്ത് വിനോദൻ എന്നിവർ സംസാരിച്ചു. കിഴിഞ്ഞാണ്യം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം പി.എം. ലതിക ഉദ്ഘാടനം ചെയ്തു. ബാബു കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.സി. ബാലകൃഷ്ണൻ, പി.എം. ശങ്കരൻ എന്നിവർ സംസാരിച്ചു.
എരവട്ടൂർ ബ്രാഞ്ച് പോസ്റ്റാഫീസിന് മുന്നിലെ സമരം കെ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം. ഗിരീഷ് സ്വാഗതം പറഞ്ഞു. പി.കെ. വിനോദൻ, അഫ്‌സത്ത് ചാത്തോത്ത്, കെ. ശശിധരൻ, കെ.എം. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. ആവള പോസ്റ്റ് ഓഫീസിന് മുന്നിലെ സമരം ഗ്രാമപഞ്ചായത്ത് അംഗം ബി.ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. കെ. കണാരൻ അദ്ധ്യക്ഷത വഹിച്ചു. ബിജോയ് ആവള സംസാരിച്ചു. പാറപ്പുറം അംഗൻവാടി പരിസരത്ത് നടന്ന പ്രതിഷേധം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. രോജിനി ആലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ മുക്കിൽ വി.സി. ബിജു ഉദ്ഘാടനം ചെയ്തു. എ.ബി. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. കുതിരപ്പെട്ടിമുക്കിൽ വി.എം. വേണു ഉദ്ഘാടനം ചെയ്തു. എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

കുട്ടോത്ത് മിനി സ്റ്റേഡിയത്തിന് സമീപം നടന്ന പ്രതിഷേധം സി.പി.ഐ ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. രവീന്ദ്രൻ സംസാരിച്ചു. ചെറുവണ്ണൂർ പോസ്റ്റോഫീസിനു മുന്നിൽ നടന്ന സമരം മണ്ഡലം കമ്മിറ്റി അംഗം ശശി പൈതോത്ത് ഉദ്ഘാടനം ചെയ്തു. പി.സി. നിധീഷ് അദ്ധ്യക്ഷത വഹിച്ചു. കക്കറ മുക്കിൽ കെ.സി. മൊയ്തു ഉദ്ഘാടനം ചെയ്തു. കെ.ടി. അമ്മത് അദ്ധ്യക്ഷത വഹിച്ചു. മുയിപ്പോത്ത് ടൗണിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി ഉദ്ഘാടനം ചെയ്തു. എ.എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

പടിഞ്ഞാറക്കരയിൽ നടന്ന പ്രതിഷേധ സമരം സി.കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹമീദ് സംസാരിച്ചു. കാരയാട് ഈസ്റ്റ് ബ്രാഞ്ച് നേതൃത്വത്തിൽ നടന്ന സമരം എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് ഉദ്‌ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ, ഇ.കെ. രാജൻ എന്നിവർ സംസാരിച്ചു. വി.പി. കുഞ്ഞനന്തൻ നായർ, ഇ.കെ. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. പാലേരി അങ്ങാടിയിലെ പ്രക്ഷോഭം ഒ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. പി. ശിവദാസൻ, ടി. ഭാരതി എന്നിവർ നേതൃത്വം നൽകി.

പന്തിരിക്കരയിൽ സി.പി. രാജൻ ഉദ്ഘാടനം ചെയ്തു. സി.പി. ശ്രീധരവാര്യർ സംസാരിച്ചു. എൻ.ടി. വേണു, ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി. തോട്ടത്താംകണ്ടിയിൽ കെ.കെ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. എ.കെ. ബാബു, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. കടിയങ്ങാട്പലം നടന്ന പരിപാടിയിൽ വി.എം. സമീഷ് ഉദ്ഘാടനം ചെയ്തു. പി. ബാബു സ്വാഗതം പറഞ്ഞു. കെ.പി. ബലകൃഷ്ണൻ, കുനിയിൽ ശ്രീധരൻ, വിജീഷ്, സജീവൻ തുടങ്ങിയവർ പങ്കെടുത്തു. കൂരാച്ചുണ്ടിൽ നടന്ന പ്രതിഷേധം ബ്രാഞ്ച് സെക്രട്ടറി എ.കെ. പ്രേമൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ശിവദാസൻ, രമാ ബാബു, മറിയക്കുട്ടി ചാലിടം എന്നിവർ സംസാരിച്ചു.