മുക്കം: മന്ത്രി കെ.കെ. ഷൈലജയെ അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ മുക്കത്ത് പ്രതിഷേധിച്ചു. തുടർന്ന് മുല്ലപ്പള്ളിയുടെ കോലം കത്തിച്ചു. പി. ലസിത, പി. സാബിറ, എ.എം. ജമീല, ഇ.എം. രാധ, പി.പി. ബിന്ദു എന്നിവർ നേതൃത്വം നൽകി.