താമരശ്ശേരി: കൊവിഡ് കാലത്തെ വൈദ്യുതി മീറ്റർ റീഡിംഗ് അപാകത പരിഹരിക്കുക, വ്യാപാര സ്ഥാപനങ്ങളുടെ താരിഫ് നിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി ചുങ്കം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ധർണ ജില്ലാ സെക്രട്ടറി അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. റെജി ജോസഫ്, മുർതാസ്, സി.എം. ഷാജു, സി.കെ.സി. അസൈനാർ എന്നിവർ നേതൃത്വം നൽകി.