എടച്ചേരി: വായനാ ദിനാചരണത്തിന്റെ ഭാഗമായി എടച്ചേരി പഞ്ചായത്ത് എം.എസ്.എഫ് സംഘടിപ്പിച്ച 'പുസ്തകവണ്ടി"യുടെ ഭാഗമായി ശേഖരിച്ചത് 300 പുസ്തകങ്ങൾ. എടച്ചേരിയിലെ ഏഴ് ശാഖകളിൽ നിന്നാണ് പുസ്തകങ്ങൾ ശേഖരിച്ചത്. പുതിയങ്ങാടി ടൗണിൽ നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച പുസ്ത കവണ്ടി മുസ്‌ലിം ലീഗ് നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ. അഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്തു. എം.എസ്.എഫ് പ്രസിഡന്റ് ശമ്മാസ് കുളമുള്ളതിൽ അദ്ധ്യക്ഷനായിരുന്നു. മുഹമ്മദ് ചുണ്ടയിൽ, ബഷീർ എടച്ചേരി, പി.കെ. സുബൈർ, ഷാഫി തറമ്മൽ, സാലിഹ്, എം.പി. ഫായിസ്, ഷാനിദ്, മിൻഹാജ് ഇ.വി, അൽഫാസ് വി.പി എന്നിവർ സംബന്ധിച്ചു.