paal

കോഴിക്കോട്: മിച്ചം വരുന്ന പാൽ പൊടിയാക്കി സംരഭിക്കുന്നതിൽ മിൽമ സ്വയം പര്യാപ്തമാവണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഗുണമേന്മയുള്ള പാൽ നൽകിയ കർഷകർക്ക് മിൽമ മലബാർ മേഖലാ യൂണിയന്റെ ഒരു കോടി രൂപയുടെ സമ്മാന പദ്ധതിയുടെ വിതരണോദ്ഘാടനം പെരിങ്ങളം ഡയറി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള ചാണകപ്പൊടിയുടെ വിപണന ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ കെ.എം. വിജയകുമാരൻ, പി. ശ്രീനിവാസൻ, കെ.കെ. അനിത, പി.ടി. ഗിരീഷ് കുമാർ, ജോർജ്കുട്ടി ജേക്കബ് എന്നിവർ സംബന്ധിച്ചു. 10 ലിറ്റർ വ്യാപ്തിയുള്ള 8560 പാൽ പാത്രങ്ങളാണ് കർഷകർക്ക് സമ്മാനമായി നൽകിയത്.