വടകര: ആശയാദർശങ്ങൾക്കായി നിലയുറപ്പിക്കുകയും അധികാര രാഷ്ടീയത്തോട് അകലം പാലിക്കുകയും ചെയ്ത നേതാവായിരുന്നു പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്ററെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. പൊന്നാറത്തിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനസഹായം എം.പി വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാർ, എൻ.ബി. പ്രകാശ് കുമാർ, അച്ചുതൻ പുതിയെടുത്ത്, സി.പി. വിശ്വനാഥൻ, ടി. ഭാസ്കരൻ, വി. ചന്ദ്രൻ, ടി.ടി. മോഹനൻ, സി.പി. ബിജു പ്രസാദ്, ബവിത്ത് മലോൽ, പൊന്നാറത്ത് മുരളീധരൻ, വി.കെ. പ്രകാശൻ, സുരേഷ് പടിയുള്ളതിൽ, അനൂപ് വില്യാപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.