കടലുണ്ടി: വായനാ ദിനത്തിൽ വീട്ടിലെ സ്വീകരണ മുറി സർഗ സംവാദ വേദിയാക്കി കടലുണ്ടിയിലെ കലാ സാംസ്കാരിക പ്രവർത്തകർ. അദ്ധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.വി.മുഹമ്മദ് ഷിയാസിന്റെ ചാലിയം ഗവ: ആശുപത്രിക്ക് സമീപത്തെ വീടിന്റെ സ്വീകരണ മുറിയിലാണ് വായനാദിന സായാഹ്ന വേദിയായത്. മുൻപഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലൻ സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു. അനിൽ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച കടലുണ്ടിയിലെ സച്ചിൻ പവിത്രനെ അനുമോദിച്ചു. ഇ.വി.അബ്ദുൾ വാഹിദ്, ലേഖതൻ, എം.വി.മുഹമ്മദ് ഷിയാസ്, എം.എം.മഠത്തിൽ, പ്രവീൺ ശങ്കരത്ത്, ബക്കർ കടലുണ്ടി, കെ. ബൈജുലാൽ, താജുദ്ദീൻ, അനി കോട്ടയിൽ, മഹേഷ് പന്നിയത്ത് എന്നിവർ പ്രസംഗിച്ചു. കൃഷ്ണദാസ് വല്ലാപ്പുന്നി സ്വാഗതവും ഒ.എം.നാസർ നന്ദിയും പറഞ്ഞു.