saju

സുൽത്താൻ ബത്തേരി: ഇടുക്കി മറയൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി പഴേരി സ്വദേശി പുലക്കുടിയിൽ സാജുവിനെ (52) ആണ് ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവ സമയത്ത് സാജുവിന്റെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാല് മാസമായി ഇദ്ദേഹം ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ റീന പെരുമ്പാവൂർ പൊലീസ് ക്വാർട്ടേഴ്സ് കാന്റീനിലെ താത്കാലിക ജീവനക്കാരിയാണ്. മക്കൾ: സൂസൻ, മരിയ. ബത്തേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.