കോഴിക്കോട്: കൊവിഡ് വ്യാപനം തടയാൻ ഞായറാഴ്ചകൾ സമ്പൂർണ ലോക്ക് ഡൗൺ ആയതോടെ മൂന്നു മാസമായി നിരത്തിലിറക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഇന്നലെ പതിവുപോലെ സർവീസ് നടത്തി. വിവിധ പ്രവേശന പരീക്ഷകൾ നടന്നതിനാലാണ് കെ.എസ്.ആർ.ടിസി പ്രത്യേക സർവീസ് നടത്തിയത്. എന്നാൽ സ്വകാര്യ ബസുകൾ നഗരങ്ങളിൽ മാത്രമാണ് ഓടിയത്. ഇത് ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. കെ.എസ്.ആർ.ടി.സി അന്തർ ജില്ലകളിലേക്കും ഓടിയിരുന്നു.
ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയ
കെ.എസ്.ആർ.ടിസി - 40
(കോഴിക്കോട് -10, മറ്റ് യൂണിറ്റുകൾ -30 )
മാനന്തവാടി- 1,
തൊട്ടിൽപ്പാലം -2
ബത്തേരി- 1
തലശ്ശേരി -3
കണ്ണൂർ -1
തിരുവമ്പാടി -1
പെരിന്തൽമണ്ണ -1
പൊന്നാനി -2
ഇന്നലെ ഓടിയ സ്വകാര്യ ബസുകൾ - 100
(ശനിയാഴ്ച 250 ബസുകൾ സർവീസ് നടത്തിയിരുന്നു)
ഡീസൽ വില ഉയർന്നതും ഞായറാഴ്ചയായതിനാലുമാണ് ബസ് സർവീസ് നടത്താതിരുന്നത്.
രാധാകൃഷ്ണൻ. കെ, സംസ്ഥാന സെക്രട്ടറി
ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷൻ