കോഴിക്കോട്: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് സന്നദ്ധ സംഘടനാ പ്രവർത്തകരുടെ കൂട്ടായ്മ ടിവി നൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റിട്ട. അക്കൗണ്ട്‌സ് ഓഫീസർ എം.സി. ശിവദാസനാണ് ടി.വി കൈമാറിയത്. പട്ടിക ജാതി വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ, നോർത്ത് മേഖല പ്രസിഡന്റ് നിധീഷ് മൂഴിക്കൽ, ടിന്റു ബിജേഷ്, കെ.ആർ. സുരാഗ് സിംഹൻ, സന്ദീപ്, പി. ജയസുധ, സിദ്ധാർത്ഥൻ, ലെനില, ശ്രീജിത്ത് കുരുവട്ടൂർ, എം. ശർമ്മിള, കെ.എം.ആർ, പി.എസ് ശ്രീജിത എന്നിവർ പങ്കെടുത്തു.