 ബി.ജെ.പി ജില്ലാ കമ്മിറ്റി യോഗാദിനം ആചരിച്ചു

കോഴിക്കോട്: സംസ്ഥാന പാഠ്യപദ്ധതിയിൽ യോഗ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ട ഇക്കാലഘട്ടത്തിൽ യോഗ അതീവ പ്രാധാന്യം അർഹിക്കുന്ന ആരോഗ്യ പരിപാലനമായി മാറിയിരിക്കുകയാണ്. യോഗാചാര്യൻ വിജയരാഘവൻ യോഗ പരിശീലനം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വി.കെ.ജയൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.റനീഷ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യാ മുരളി എന്നിവർ നേതൃത്വം നൽകി.