road
ദേവർകോവിൽ കരിക്കാടൻ പൊയിൽ റോഡ് തകർന്ന നിലയിൽ

കുറ്റ്യാടി: കായക്കോടി പഞ്ചായത്തിലെ ദേവർ കോവിൽ കരിക്കാടൻ റോഡ് തകർന്ന നിലയിൽ. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദേവർ കോവിൽ പുഴ കര കവിഞ്ഞൊഴുകിയതാണ് തകർച്ചയ്ക്ക് കാരണം. മരുതോങ്കര, മുള്ളൻകുന്ന്, മൊയിലോത്തറ, കോതോട് ഭാഗങ്ങളിലേക്കുള്ള വഴിയാണിത്. ഒരു വർഷം കഴിഞ്ഞിട്ടും അറ്റകുറ്റപണികൾ നടത്തിയിരുന്നില്ല. മഴ ശക്തമായാൽ ദുരിതം രൂക്ഷമാകും. ഇതോടെ എത്രയും വേഗം അറ്റകുറ്റപണി നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.