കുറ്റ്യാടി: അതിർത്തി കാക്കുന്നതിനിടെ ലഡാക്കിൽ രക്തസാക്ഷിത്വം വരിച്ച ജവാൻമാർക്ക് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. ജയ് ജവാൻ എന്ന പരിപാടിയിൽ പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൾ മജീദ്, എസ്.ജെ സജീവ് കുമാർ, പി.പി ആലിക്കുട്ടി, പി.കെ സുരേഷ്, സി.കെ രാമചന്ദ്രൻ, ടി.എം അമ്മത്, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.കെ അമ്മത്, ഹാഷിം നമ്പാട്ട്, കെ.പി അഷ്റഫ്, പി. സുബൈർ, കെ. ഷാജു, സി.സി ഹാരിസ്, എൻ. സാജിർ, കണ്ണിപ്പൊയിൽ മുഹമ്മദലി, കെ. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.