കുറ്റ്യാടി: സി.പി.എം കോവുക്കുന്ന് ലോക്കൽ കമ്മിറ്റി എം.സി. മോഹനന്റെ കുടുംബത്തിനായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിനേശൻ കൈമാറി. പഞ്ചായത്തിൽ പാർട്ടി നൽകുന്ന മൂന്നാമത്തെ വീടാണിത്. ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ ഒ.പി. ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഒ.പി. പ്രസീത് സ്വാഗതം പറഞ്ഞു. പാർട്ടി ഏരിയാ സെക്രട്ടറി കെ.കെ. സുരേഷ്, ലോക്കൽ സെക്രട്ടറി പി.പി. നാണു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ. റഷീദ്, പി.എം. ബിജു, ഹനീഫ കായക്കൊടി, മുഹമ്മദ് ബഷീർ പൊറോറ, പി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി.എം. അശോകൻ നന്ദി പറഞ്ഞു.