dth
പടം : അറക്കല്‍ സിജു മെമ്മോറിയല്‍ റീസേര്‍ച്ച് സെന്റര്‍ നല്‍കുന്ന ടെലിവിഷനും, ഡി.ടി,എച്ച് കണക്ഷനും കെ. മുരളീധരന്‍ എം.പി സ്‌കൂള്‍ പ്രധാന അധ്യാപിക ശാന്ത കുനിയിലിന് കൈമാറുന്നു

പേരാമ്പ്ര: ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് പേരാമ്പ്ര വെൽഫെയർ സ്‌കൂളിന് അറക്കൽ സിജു മെമ്മോറിയൽ റീസർച്ച് സെന്റർ ടി.വിയും ഡി.ടി.എച്ച് കണക്ഷനും നൽകി. കെ.മുരളീധരൻ എം.പി പ്രധാനാദ്ധ്യാപിക ശാന്ത കുനിയിലിന് ടി.വി കൈമാറി. എ.എസ്.എം.ആർ.സി ചെയർമാൻ അർജ്ജുൻ കറ്റയാട്ട് അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന, ഗ്രാമപഞ്ചായത്തംഗം മിനി പൊൻപറ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.രാഗേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ മരുതേരി, ഡി.സി.സി അംഗം കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തത്തക്കാടൻ, എന്നിവർ പ്രസംഗിച്ചു. ഷാജു പൊൻപറ, പ്രതീഷ് നടുക്കണ്ടി, റംഷാദ് പാണ്ടിക്കോട്, കെ.സി. അനീഷ്, അജേഷ് കരയിൽ എന്നിവർ നേതൃത്വം നൽകി.