msf
റിതുൽ സജീഷിന് എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പുസ്തകം നൽകുന്നു

പേരാമ്പ്ര: വായന ദിനത്തിൽ സിസ്റ്റർ ലിനിയുടെ മകൻ റിതുൽ സജീഷിന് എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പുസ്തകം നൽകി . എം.എസ്.എഫിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന അക്ഷര സമ്മാനം പദ്ധതിയുടെ ഭാഗമായാണ്‌ പുസ്തകം സമ്മാനിച്ചത്. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പുസ്തകം കൈമാറി. ജില്ല പ്രസിഡന്റ്‌ അഫ്നാസ് ചോറോട്, പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ആവള ഹമീദ്, നിയോജക മണ്ഡലം എം. എസ് എഫ് പ്രസിഡന്റ്‌ നിയാസ് കക്കാട്, ജന:സെക്രട്ടറി അജ്നാസ് കാരയിൽ, മുഹ്സിൻ വളപ്പിൽ, തബ്ഷീർ ചെമ്പനോട, നദീർ ചെമ്പനോട, സജീഷ്, ജയൻ എന്നിവർ പങ്കെടുത്തു.