കുറ്റ്യാടി: ഊരത്ത് ഒ.പി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശുദ്ധജല മത്സ്യകൃഷി തുടങ്ങി. ഫിലോപ്പിയ, നട്ടർ, അസാം വാള, ചെമ്പല്ലി, അനാഫസ്, കാർപ്പ് തുടങ്ങിയ മത്സ്യ കുഞ്ഞുങ്ങളെയാണ് പതിനഞ്ച് സെന്റ് വിസ്താരമുള്ള കുളങ്ങളിൽ നിക്ഷേപിച്ചത്. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒ.പി കല്യാണി, ഒ.പി. മഹേഷ്, ഒ.പി. ബാബു, പി.സി സതീശൻ, ഒ.പി. മോഹൻ, ഒ.പി ശശി, ഒ.പി സബിന, പി.സി രതി, സി.കെ ദേവി, ഒ.പി അഞ്ജു, പി.സി മിന്നു എന്നിവർ പങ്കെടുത്തു.