കടലുണ്ടി: അയ്യങ്കാളി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവധാരാ ഹാളിൽ ഒരുക്കിയ അയ്യങ്കാളി അനുസ്മരണ സമ്മേളനം പനക്കൽ പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. പാലൻ സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. കരുവൻതുരുത്തി വില്ലേജ് ഓഫീസർ കെ.സദാശിവനെ ചടങ്ങിൽ ആദരിച്ചു. കെ.ഗിജിത്ത്, ഉദയൻ കാർക്കോളി, എ.സിദ്ധാർത്ഥൻ, മയ്യാൻ സുരേഷ്, കെ.വേലായുധൻ, സി.മനോജ്കുമാർ എന്നിവർ സംസാരിച്ചു.