 ഇന്നലെ 10 പേർക്ക് പോസിറ്റീവ്

 5 പേർക്ക് രോഗമുക്തി

 110 പേർ ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 206 ആയി. 110 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഒരു കണ്ണൂർ സ്വദേശി അടക്കം അഞ്ച് പേർ രോഗമുക്തരായി. ഇതുവരെ 95 പേരാണ് രോഗമുക്തരായത്.

ഇന്നലെ പോസിറ്റീവായവരിൽ എട്ട് പേർ വിദേശത്ത് നിന്നും രണ്ട് പേർ മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്.

37 പേർ മെഡിക്കൽ കോളേജിലും 67 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേർ കണ്ണൂരിലും രണ്ടു പേർ മലപ്പുറത്തും ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിൽസയിലുളളത്. കൊവിഡ് ബാധിച്ച മൂന്ന് ഇതര ജില്ലക്കാർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.


 ഇവർക്ക് പോസിറ്രീവ്

തൊണ്ടയാട് സ്വദേശിനി (25 ) ജൂൺ 20ന് മുംബയിൽ നിന്ന് ട്രെയിനിൽ കോഴിക്കോടെത്തി. രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവപരിശോധനയിൽ പോസിറ്റീവ്.

നാദാപുരം സ്വദേശി (28) 20ന് ഷാർജയിൽ നിന്ന് വിമാനമാർഗം കോഴിക്കോടെത്തി. രോഗലക്ഷണം കാണിച്ചതിനാൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, സ്രവപരിശോധനയിൽ പോസിറ്റീവായി.
മടവൂർ സ്വദേശി (40), കൊടുവള്ളി സ്വദേശികളായ രണ്ട് പേർ (34, 42), രാമനാട്ടുകര സ്വദേശി (39) നാലു പേരും 19ന് കുവൈത്തിൽ നിന്ന് വിമാനമാർഗം കോഴിക്കോടെത്തി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരുടെ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.

പുറമേരി സ്വദേശി (48) 15ന് കുവൈത്തിൽ നിന്ന് വിമാനമാർഗം കോഴിക്കോടെത്തി. രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, സ്രവപരിശോധനയിൽ പോസിറ്റീവ്.

ഇരിങ്ങൽ സ്വദേശി (53) 15ന് ബഹ്‌റൈനിൽ നിന്ന് വിമാനമാർഗം കോഴിക്കോടെത്തി. രോഗലക്ഷണം കണ്ട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, സ്രവപരിശോധനയിൽ പോസിറ്റീവായി.

ചങ്ങരോത്ത് സ്വദേശിനി (33) 19ന് ഒമാനിൽ നിന്ന് വിമാനമാർഗം കോഴിക്കോടെത്തി. രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, സ്രവപരിശോധനയിൽ പോസിറ്റീവ്.

ഫറോക്ക് സ്വദേശി (21)11 ന് ചെന്നൈയിൽ നിന്ന് ട്രാവലറിൽ ഫറോക്കിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. കൂടെ വന്നവർക്ക് പോസിറ്റീവ് ആയപ്പോൾ സ്രവപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. എഫ്.എൽ.ടി.സിയിൽ ചികിത്സയിലാണ്.

 ഇവർ രോഗമുക്തി നേടിയവർ

എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന മാവൂർ സ്വദേശി (26), നാദാപുരം സ്വദേശി (36), ചോമ്പാല സ്വദേശിനി (ഒരു വയസ്), ചേളന്നൂർ സ്വദേശിനി (22), കണ്ണൂർ സ്വദേശി (44).