കോഴിക്കോട് : ജില്ലയിൽ ഇന്നലെ പുതുതായി 1314 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവർ 14670 ആയി. അതെസമയം 41626 പേർ നിരീക്ഷണം പൂർത്തിയാക്കി.
പുതുതായി 17 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും 14 പേരെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജിൽ 116 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 80 പേരും ഉൾപ്പെടെ 196 പേരാണ് ആശുപത്രികളിൽ നീരീക്ഷണത്തിൽ കഴിയുന്നത്. 44പേർ ആശുപത്രി വിട്ടു.
934 പേർ ഉൾപ്പെടെ 6400 പ്രവാസികളാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 422 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 5892 പേർ വീടുകളിലും 86 പേർ ആശുപത്രിയിലുമാണ്. 3693 പേർ നീരീക്ഷണത്തിൽ നിന്ന് ഒഴിവായി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 95 പേർ ഗർഭിണികളാണ്.
ഇന്നലെ 289 സ്രവസാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. 10584 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 10251 എണ്ണത്തിന്റെ ഫലം വന്നപ്പോൾ 10014 എണ്ണം നെഗറ്റീവ് ആണ്. 333 പേരുടെ ഫലം ലഭിക്കാനുണ്ട്.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ അഞ്ച് പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 12 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നൽകി. 2612 സന്നദ്ധ സേന പ്രവർത്തകർ 8854 വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു.