മുക്കം: ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയെ അശ്ലീല ചിത്രം ഉപയോഗിച്ച് അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി പരാതി. ഫേസ് ബുക്കിൽ പോസ്റ്റിട്ട അഷ്ഫാക്ക് അഹമ്മദ് മുക്കം എന്നയാളുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുക്കം മേഖലാ സെക്രട്ടറി എ.പി.ജാഫർ ഷരീഫ് മുക്കം പൊലീസിൽ പരാതി നൽകി. ആരോഗ്യ മന്ത്രിയെ അപമാനിക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുകയെന്ന ഉദ്ദേശവുമാണ് ഫേസ് ബുക്ക് പോസിറ്റിനുള്ളതെന്ന് ജാഫർ ഷരീഫിന്റെ പരാതിയിൽ പറയുന്നു.