മുക്കം: മുക്കം കൃഷി ഭവനിൽ തുറന്ന ഞാറ്റുവേല ചന്തയിൽ കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം 50 ശതമാനം സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ ലഭിക്കും. കുരുമുളക് തൈകൾ, ഫലവൃക്ഷ തൈകൾ, ജൈവ കീടനാശിനികൾ തുടങ്ങിയവയുമുണ്ട് ചന്തയിൽ. തെങ്ങിൻ തൈകൾക്കുള്ള ബുക്കിംഗ് ഇന്നലെ തുടങ്ങി.