ബാലുശ്ശേരി: കൊവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതിനിടെ നിയന്ത്രണങ്ങൾക്ക് പുല്ലുവില നൽകി ഗുഡ്സ് ഓട്ടോയിൽ അന്യ സംസ്ഥാന സ്ത്രീകളുടെ യാത്ര. ബാലുശ്ശേരിയിലാണ് മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമുള്ള സഞ്ചാരം തുടരുന്നത്. കഴിഞ്ഞദിവസം ഏഴ് അന്യ സംസ്ഥാന സ്ത്രീകൾ ആക്രി സാധനങ്ങളുമായ് ഓട്ടോയ്ക്ക് മുകളിലും രണ്ടുപേർ ഡ്രൈവറുടെ കൂടെയുമിരുന്നാണ് യാത്ര ചെയ്തത്. ഗുഡ്സ് വാഹനത്തിനു മുകളിൽ ആളുകളെ കയറ്റി യാത്ര ചെയ്യുന്നത് കുറ്റകരമായിരിക്കെ നിയമത്തെ വെല്ലുവിളിച്ച് ഗുഡ്സ് ഓട്ടോ ഡ്രൈവർ നടത്തുന്ന സർവീസിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.