കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് അനുവദിച്ച കഴിഞ്ഞ വർഷത്തെ യൂണിഫോം തുക ഉടൻ നൽകണമെന്ന് കെ.എസ്.ടി.യു സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു .
ഒരു കുട്ടിക്ക് അറുനൂറ് രൂപ വീതം 30കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. ഈ തുകയ്ക്കുള്ള യൂണിഫോം സ്‌കൂൾ പി.ടി.എ യുമായി ചേർന്ന് പ്രധാന അദ്ധ്യാപകർ വാങ്ങി നൽകിയിട്ടുണ്ട്. സ്‌കൂൾ വർഷാരംഭത്തിൽ തുക ലഭിക്കാറുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ തുക ഇതുവരെ നൽകിയിട്ടില്ല. സമഗ്ര ശിക്ഷ കേരളയിലെ മുഴുവൻ തസ്തികകളിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കാരെ നിയമിച്ചത് അംഗീകരിക്കാനാവില്ല. പ്രസിഡന്റ് അബ്ദുല്ല വാവൂർ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കരീം പടുകുണ്ടിൽ സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി പി.കെ.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ബശീർ ചെറിയാണ്ടി, പി.പി. മുഹമ്മദ് ,എ.സി. അത്താവുള്ള , യൂസഫ് ചേലപ്പള്ളി, ഹമീദ് എം കൊമ്പത്ത്, എം. അഹമ്മദ് ,പി.കെ.എം. ശഹീദ് ,കെ.എം. അബ്ദുള്ള , എം.എം. ജിജുമോൻ ,എം.എസ്. സിറാജ് ,പി.ടി.എം ഷറഫുന്നിസ, ടി.പി. അബ്ദുൽ ഗഫൂർ, കല്ലൂർ മുഹമ്മദലി, ഐ. ഹുസൈൻ, കെ. അബ്ദുൽ ലത്തീഫ് , ടി.എ. നിഷാദ് എന്നിവർ പ്രസംഗിച്ചു.