കോഴിക്കോട്: ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലത്തിന്റെ പരിധിയിൽ മലാപ്പറമ്പിൽ നിന്ന് പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി.സി. അശോകൻ ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ പുത്തൂർമഠം മെമ്പർഷിപ്പ് നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണി കരിപ്പാലി, മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, സെക്രട്ടറി ബൈജുനാഥ്, ബിന്ദു, സുരേഷ് മായനാട്, പ്രജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.