തലയാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ തലയാട് വയലട റോഡിൽ കാവുംപുറം പള്ളിക്ക് സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. ഇതോടെ റോഡിന്റെ താഴെയുള്ള നിരവധി വീടുകൾക്ക് ഭീഷണിയായിരിക്കുകയാണ്.
വയലടയിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്ക് ടിപ്പർ ലോറികളും ഇതുവഴി കടന്നു പോകുന്നുണ്ട്. ജനങ്ങളുടെ ഭീതി അകറ്റി ഗതാഗതം സുരക്ഷിതമാക്കാൻ.സംരക്ഷണ ഭിത്തി എത്രയും പെട്ടന്ന് പുനഃർ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.