kk
വോളിബോൾ അക്കാഡമി നിർമാണ പുരോഗതി ബാലുശ്ശേരി എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

കോഴിക്കോട്: സംസ്ഥാന സർക്കാർ കായിക-യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നടുവണ്ണൂർ തെങ്ങിടയിൽ നിർമ്മിക്കുന്ന വോളിബാൾ അക്കാഡമിയുടെ നിർമ്മാണ പുരോഗതി ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി. രണ്ട് വോളിബാൾ കോർട്ടുള്ള ഇൻഡോർ സ്റ്റേഡിയവും ഒരു ഔട്ട് ഡോർ കോർട്ടും 60 പേർക്കുള്ള താമസ സൗകര്യവും അടുക്കള, ഡൈനിംഗ് ഹാൾ, ഓഫീസ് മുറികൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ അടങ്ങിയ കെട്ടിട സമുച്ചയം ആഗസ്റ്റ് അവസാനത്തിൽ പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ അറിയിച്ചു. 9 .64 കോടി രൂപയുടെ പദ്ധതി കരാർ യു.എൽ.സി.സി.എസിനാണ്. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട, വൈസ് പ്രസിഡന്റ് പി.അച്യുതൻ മാസ്റ്റർ, വോളിബാൾ അക്കാഡമി സെക്രട്ടറി കെ.വി. ദാമോദരൻ, ട്രഷറർ ഒ.എം.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ഒ.ബാലൻ നായർ, ജോ.സെക്രട്ടറി എം.കെ.പരീത്,എൻജിനീയർമാർ, യു.എൽ.സി.സി എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.