കുന്ദമംഗലം: ഓൺലൈൻ പഠനത്തിന് വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് ചാത്തമംഗലം സേവാഭാരതി യൂണിറ്റ് ടി.വി വിതരണം ചെയ്തു. വിദ്യാദർശൻ പദ്ധതി പ്രകാരം ചാത്തമംഗലം പഞ്ചായത്തിലെ ആറ് വിദ്യാർത്ഥികൾക്കാണ് ടിവി നൽകിയത്. പുളിക്കുഴി കോളനിയിലെ വിദ്യാർത്ഥിക്ക് പഞ്ചായത്ത് അംഗം നാരായണൻ നമ്പൂതിരി ടി.വി കൈമാറി. ചടങ്ങിൽ സതീശൻ, കെ. ശിവദാസൻ, കെ.വി ഷിജു, സജിൻ, ബിബിൻ, ശിവജി എന്നിവർ പങ്കെടുത്തു.