news
ഓൺലൈൻ ക്ലാസ്

കോഴിക്കോട്: രാജ്യാന്തര യോഗാ ദിനത്തോട് അനുബന്ധിച്ച് ശാന്തിയോഗ സെന്റർ ഓൺലൈൻ ക്ലാസുകൾ നടത്തി. നാന്നൂറോളം പേർ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിന് പ്രാണായാമങ്ങളും "യോഗ ഇൻ ഡെയ്ലി ലൈഫ്" എന്ന വീഡിയോ സന്ദേശങ്ങളും വാർത്താ വിതരണ വകുപ്പ് മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെ ഔട്ട് റീച്ച് പ്രോഗ്രാമിന് നൽകി.

കോഴിക്കോട് കോമ്പോസിറ്റ് റീജിയണൽ സെന്ററിന് വേണ്ടിയും ക്ലാസ് നടന്നു. ഡോ. റോഷൻ ബിജിലി,​ ശാന്തി യോഗ ചെയർമാൻ മോഹൻജി,​ ജിനീഷ്, റിഷ ജിനീഷ്, ശ്രേയ ജിനീഷ് എന്നിവർ ക്ലാസെടുത്തു.